പി എസ് അബ്ദുറഹ്മാന് കേളി യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബത്ഹ ഏരിയ കമ്മറ്റി അംഗവും ബത്ഹ രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്ന പി എസ് അബ്ദുറഹ്മാന് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. കഴിഞ്ഞ 32 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുന്ന പി.എസ്.എ.റഹ്മാൻ പാലക്കാട് കോട്ടായി സ്വദേശിയാണ്. കേളിയുടെ ബത്ഹ ഏരിയ രൂപീകരണ കാലം മുതൽ അംഗമായി പ്രവർത്തിക്കുന്ന പി.എസ്.എ. കേളി ബത്ഹ മർഗബ് യൂണിറ്റ് എക്സികുട്ടീവ് കമ്മിറ്റി അംഗം, ഏരിയ ജീവകാരുണ്യ കമ്മറ്റി കൺവീനർ, ഏരിയ കമ്മറ്റി അംഗം, രക്ഷാധികാരി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ബത്ഹ ക്ലാസിക് ഹാളിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ബത്ഹ രക്ഷാധികാരി കമ്മറ്റി അംഗം കെ പി കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ബത്ഹ ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ സ്വാഗതം പറഞ്ഞു. കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, കേളി സെക്രട്ടറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മറ്റി അംഗം സെൻ ആന്റണി, ബത്ഹ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി, രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ വിനോദ്, അനിൽ അറക്കൽ, സലിം മടവൂർ, ഉമ്മർ, ഷഫീഖ്, ബത്ഹ ഏരിയ ആക്ടിങ് സെക്രട്ടറി ബിജു തായമ്പത്ത്, ഏരിയ ട്രഷറർ രാജേഷ് ചാലിയാർ, കേന്ദ്ര സാംസ്കാരിക കമ്മറ്റി അംഗം ഷാജി റസാഖ്, ഏരിയാ കമ്മറ്റി അംഗങ്ങളായ മോഹൻദാസ്, ഗോപി, യൂണിറ്റ് സെക്രട്ടറിമാരായ സുധീഷ്, ബിജു ഉള്ളാട്ടിൽ, ഫാസ്‌ലി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ വിശ്വനാഥൻ, പ്രശാന്ത് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. രക്ഷാധികാരി കമ്മറ്റിയുടെയും , ഏരിയ കമ്മറ്റിയുടെയും, യൂണിറ്റിന്റെയും ഉപഹാരങ്ങൾ പി എസ് എക്ക് കൈമാറി. പി എസ് എ റഹ്മാൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.