പി എസ് ജി ടീം നാളെ ഖത്തറിൽ

ദോഹ: പി എസ് ജി ടീം നാളെ ഖത്തറിൽ. ലയണൽ മെസിയും നെയ്മറും അടങ്ങുന്ന ടീമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തുന്നത്. ദോഹയിൽ വിവിധ ഇവന്റുകളിൽ പങ്കെടുക്കുന്നതിനൊപ്പം ഫിഫ ലോകകപ്പിനൊരുങ്ങുന്ന 2 സ്റ്റേഡിയങ്ങളിലും സംഘം സന്ദർശനം നടത്തും. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബാണ് പാരീസ് സെന്റ് ജർമൻ.