Sunday, May 22, 2022
HomeGulfഅലിവിയ മെഡിക്കൽ സെന്ററിൽ സൈക്യാട്രിക് സേവനങ്ങൾ ഉദ്ഘാടനം ചെയ്തു

അലിവിയ മെഡിക്കൽ സെന്ററിൽ സൈക്യാട്രിക് സേവനങ്ങൾ ഉദ്ഘാടനം ചെയ്തു

അലിവിയ മെഡിക്കൽ സെന്റർ സൈക്യാട്രിക് വിഭാഗം ആരംഭിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റര് പ്രസിഡന്റ് പി എൻ ബാബുരാജ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. 2019 ലാണ് അലിവിയ മെഡിക്കൽ സെന്റര് അൽ മെഷാഫിലെ എസ്ദാൻ മാളിൽ ആരംഭിക്കുന്നത്. തുടർന്ന് അൽ വുകൈർ, അൽ വക്ര മേഖലകളിലേക്ക് കൂടി സേവനം വ്യാപിപ്പിച്ചു. എല്ലാ പൗരന്മാർക്കും ലോകനിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങളാണ് അലിവിയ മെഡിക്കൽ സെന്റര് വാഗ്ദാനം ചെയ്യുന്നത്. കോവിഡ് വ്യാപന കാലഘട്ടത്തിൽ മാനസീകാരോഗ്യത്തിനുള്ള പ്രാധാന്യം പി എൻ ബാബുരാജ് പങ്കുവച്ചു.

സ്വകാര്യമേഖലയിലെ സ്പെഷ്യാലിറ്റി സേവനങ്ങൾ ഖത്തറിൽ എപ്പോഴും വെല്ലുവിളിയാണ് എന്നും അലിവിയ എപ്പോഴും ഉപഭോക്തൃ കേന്ദ്രീകൃതവും ആരോഗ്യ സേവനങ്ങൾ സമൂഹത്തിന്റെ നാനാ തുറകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് എന്നും മാനേജിങ് ഡയറക്ടർ കെ പി അഷ്‌റഫ് അഭിപ്രായപ്പെട്ടു. കുട്ടിക്കാലം മുതൽ പ്രായമായവർ വരെയുള്ള എല്ലാ ഘട്ടങ്ങളിലും ശാരീരിക ആരോഗ്യം പോലെ പ്രധാനമാണ് മാനസികാരോഗ്യമെന്ന് സ്പെഷ്യലിസ്റ്റ് സൈക്യാട്രിസ്റ്റ് ഡോ ടിഷ റേച്ചൽ ജേക്കബ് പറഞ്ഞു. നല്ല മാനസിക ക്ഷേമം വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു സമ്മർദ്ദം, ഉത്കണ്ഠ, ആസക്തി എന്നിവയിലേക്ക്, പ്രത്യേകിച്ച് പകർച്ചവ്യാധിക്ക് ശേഷം എത്തിച്ചേരുന്നവരുടെ എണ്ണം വര്ധിക്കുകയാണെന്നും ഇതിന് തടയിടേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

മുതിർന്നവരുടെ മനോരോഗചികിത്സ, സ്ട്രെസ് മാനേജ്മെന്റ്, കുട്ടികളുടെയും കൗമാരക്കാരുടെയും സേവനങ്ങൾ
,ആസക്തി, സ്ത്രീകളുടെ മാനസികാരോഗ്യം, സൈക്കോതെറാപ്പി, ജെറിയാട്രിക്സേവനങ്ങള് തുടങ്ങിയവയാണ്
സൈക്യാട്രി വിഭാഗത്തിന് കീഴിലുള്ള സേവനങ്ങൾ.

Most Popular