Tuesday, October 4, 2022
HomeGulfലോകകപ്പ് ടൂർണമെന്റ് ബസുകളുടെ ട്രയൽ റൺ ഓപ്പറേഷൻസ്; സ്റ്റേഡിയങ്ങൾക്ക് ചുറ്റും ഗതാഗതക്കുരുക്കിന് സാധ്യത

ലോകകപ്പ് ടൂർണമെന്റ് ബസുകളുടെ ട്രയൽ റൺ ഓപ്പറേഷൻസ്; സ്റ്റേഡിയങ്ങൾക്ക് ചുറ്റും ഗതാഗതക്കുരുക്കിന് സാധ്യത

ദോഹ: ലോകകപ്പ് ടൂർണമെന്റ് ബസുകൾ ട്രയൽ റൺ നടത്തുന്ന സ്റ്റേഡിയങ്ങൾക്ക് ചുറ്റും ഗതാഗത കുരുക്കിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ട്രാൻസ്‌പോർട്ട് ഇൻഫോയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന്, അഹ്മദ് ബിൻ അലി സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, അൽ ബൈത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലും നാളെ അൽ ജനൂബ് സ്റ്റേഡിയം, സ്റ്റേഡിയം 974, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ ഗതാഗത കുരുക്കിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ടെസ്റ്റ് ഡ്രൈവിൽ 2,300 ബസുകളും 14,000 തൊഴിലാളികളുടെ സംഘവും ഉൾപ്പെടും. സൂഖ് വാഖിഫ്, ഫിഫ ഫാൻ ഫെസ്റ്റിവൽ, വെസ്റ്റ് ബേ, ബർവ മദീനത്ന, ബർവ അൽ ജനൂബ് എന്നിവിടങ്ങളിലെ അഞ്ച് ബസ് ഹബ്ബുകൾ നിരീക്ഷിക്കും. 1,552 റേഡിയോകൾ, 306 ടോക്ക് റൂമുകൾ, 500 പ്രവർത്തന വാഹനങ്ങൾ, തത്സമയ ജി.പി.എസ്. ട്രാക്കിംഗ് ഓൺബോർഡ് ക്യാമറകൾ, സി.സി.ടി.വി. ലൈവ് സ്ട്രീമിംഗ് എന്നീ സേവനങ്ങളും ഇതിൽ ഉൾപ്പെടും.

ഫിഫ ലോകകപ്പ് വേളയിൽ ആരാധകരെ സ്റ്റേഡിയങ്ങളിലെത്തിക്കാനും രാജ്യത്തെ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനും സഹായിക്കുന്ന യാത്രാ ഓപ്ഷനുകളിൽ ടൂർണമെന്റ് ബസുകളും ഉൾപ്പെടുന്നുണ്ട്.

Most Popular