ദോഹ: ഫിഫ ലോകകപ്പ് അന്താരാഷ്ട്ര, പ്രാദേശിക ആരാധകർക്കായി ലഭ്യമാക്കുന്ന നിർബന്ധിത ഹയ്യ കാർഡ് ഡിജിറ്റലൈസ് ചെയ്തു. ഇത് ഗേറ്റ്വേ പെർമിറ്റായും പ്രവർത്തിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ വ്യക്തമാക്കി.
ഹയ്യ ഡിജിറ്റല്‍ കാര്‍ഡ് ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റായി ഉപയോഗിക്കാവുന്നതാണ്, കൂടാതെ മെട്രോ, ബസ്, ടാക്സി എന്നിവയുള്‍പ്പെടെ സൗജന്യ പൊതുഗതാഗത സേവനങ്ങളും കാര്‍ഡ് ലഭ്യമാക്കുന്നുണ്ട്.
ഹയ്യ കാര്‍ഡിനായി അപേക്ഷിക്കാന്‍ പൗരന്മാര്ക്കും താമസക്കാര്‍ക്കും അവരുടെ ടിക്കറ്റ് നമ്പര്‍, ഖത്തര്‍ ഐഡി നമ്പര്‍, ജനനത്തീയതി വിശദാംശങ്ങള്‍ എന്നിവ ആവശ്യമാണ്. അതേസമയം സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നമ്പറും താമസ വിശദാംശങ്ങളും വ്യക്തിഗത വിവരങ്ങളും നല്‍കണം. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, ഫാന്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പ് ഹയ്യ മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.