പ്രവാസി മലയാളി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ (23) ആണ് മരിച്ചത്.
അല്‍ ഹിലാല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടയത്. അല്‍ ഹിലാലില്‍ നടന്നുപോകുന്നതിനിടെ ഷാക്കിറിനെ വാഹനം ഇടിക്കുകയായിരുന്നു. രണ്ടു മാസം മുമ്പാണ് ജോലിക്കായി ഖത്തറിലെത്തിയത്. പിതാവ്: പുതിയ വീട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജി, മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ.