Wednesday, January 19, 2022
HomeGulfഒമിക്രോണ്‍ വകഭേദം; എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക 15 ആക്കി വര്‍ധിപ്പിച്ച് ഖത്തര്‍

ഒമിക്രോണ്‍ വകഭേദം; എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക 15 ആക്കി വര്‍ധിപ്പിച്ച് ഖത്തര്‍

ദോഹ: പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി ഖത്തർ യാത്ര നയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക 15 ആക്കി വർധിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പൊതുജനാരോഗ്യ മന്ത്രാലയം ഇക്കാര്യമറിയിച്ചത്. നിലവിൽ ഇന്ത്യ അടക്കം ബംഗ്ലാദേശ്, ബോട്സ്വാന, ഈജിപ്ത്, ഈശ്വതിനി, ലെസോത്തോ, നമീബിയ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാന്‍, സുഡാന്‍, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍. ഇവ കൂടാതെയാണ് കൂടുതൽ രാജ്യങ്ങളെ ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരായിരിക്കണം. ഖത്തറില്‍ എത്തിയതിന് ശേഷം 36 മണിക്കൂറിനുള്ളില്‍ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളുടെ മുഴുവന്‍ ഡോസുകളും എടുത്തവരാണെങ്കില്‍ ഡിസ്‌കവര്‍ ഖത്തറില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യുകയും വേണം എന്നും നിർദേശമുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍/ രണ്ട് ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് രാജ്യത്തെത്തി ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്ബന്ധമാണ്.

Most Popular