Wednesday, September 28, 2022
HomeGulfഖത്തറിലേക്ക് നിരോധിത ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

ഖത്തറിലേക്ക് നിരോധിത ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

ദോഹ: ഖത്തറിലേക്ക് നിരോധിത ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് ഡിപ്പാർട്മെന്റാണ് കാർ ചാർജർ പാഴ്‌സലിൽ ഒളിപ്പിച്ച രണ്ട് തരം നിരോധിത ഗുളികകൾ കണ്ടെടുത്തത്. ഇവയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കസ്റ്റംസ് പങ്കുവച്ചു.

41 ലിറിക്ക ഗുളികകൾക്കൊപ്പം 169 ക്യാപ്റ്റഗൺ ഗുളികകളും അടങ്ങിയ നിരോധിത ഗുളികകളാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച, ലാൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് കാറിന്റെ പിൻസീറ്റിൽ ഒളിപ്പിച്ച്ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു.

Most Popular