Saturday, August 20, 2022
HomeGulfലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിനുള്ള എയര്‍ലൈന്‍ റേറ്റിങ്സ് പുരസ്‌കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്

ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിനുള്ള എയര്‍ലൈന്‍ റേറ്റിങ്സ് പുരസ്‌കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്

ദോഹ: ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിനുള്ള എയര്‍ലൈന്‍ റേറ്റിങ്സ് പുരസ്‌കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്. മികച്ച ബിസിനസ്സ് ക്ലാസിനുള്ള പുരസ്‌കാരവും ഖത്തര്‍ എയര്‍വേയ്‌സിനാണ്.

ലോകത്തെ മികച്ച എയര്‍ലൈന്‍, മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്.

ഖത്തര്‍ എയര്‍വേസ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച യാത്രാ അനുഭവം നല്‍കുകയാണ് ഖത്തര്‍ എയര്‍വേസിന്റെ നയമെന്ന് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.

Most Popular