Wednesday, January 26, 2022
HomeGulfഖത്തർ എയർവെയ്സിൽ സഞ്ചരിച്ചാൽ 1 മില്യൺ ഡോളർ സ്വന്തമാക്കാം

ഖത്തർ എയർവെയ്സിൽ സഞ്ചരിച്ചാൽ 1 മില്യൺ ഡോളർ സ്വന്തമാക്കാം

ഖത്തർ എയർവേയ്‌സിന്റെ യാത്രക്കാർക്ക് ഒരു മില്യൺ അമേരിക്കൻ ഡോളർ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം ഒരുങ്ങുന്നു.
ഖത്തര്‍ എയര്‍വേയ്സും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഫ്‌ളൈ ആന്‍ഡ് വിന്‍’ കാപെയിനില്‍ പങ്കെടുക്കുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങള്‍. ഒരു മില്യണ്‍ യു.എസ് ഡോളര്‍, ഖത്തര്‍ എക്സിക്യൂട്ടീവിനൊപ്പം മാലിദ്വീപിലേക്ക് താമസ സൗകര്യങ്ങളുള്ള സ്വകാര്യ ജെറ്റ് അനുഭവം,പുതിയ പോര്‍ഷെ കാര്‍ എന്നിങ്ങനെ വമ്പൻ സമ്മാനങ്ങളാണ് വിജയികൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ലോയല്‍റ്റി ക്ലബില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒപ്പം, ഹമദ് എയര്‍പോര്‍ട്ടില്‍ നിന്നും ഏതെങ്കിലും ഒരു ഇടത്തേക്ക് വിമാനയാത്രയും നടത്തിയിരിക്കണം. 2021 നവംബര്‍ 1-നും 2022 ജനുവരി 31-നും ഇടയില്‍ qatarairways.com വഴിയോ ഒരു ട്രാവല്‍ ഏജന്‍സി വഴിയോ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഓരോ ടിക്കറ്റിനും സമ്മാനം നേടാന്‍ അവസരമുണ്ട്. 2022 ഫെബ്രുവരി മാസത്തിൽ വിജയിയെ പ്രഖ്യാപിക്കും. ഖത്തര്‍ എയര്‍വെയ്‌സിന് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന ബഹുമതിയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് എന്ന ബഹുമതിക്ക് ഹമദ് എയര്‍പോര്‍ട്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Most Popular