ഖത്തര്‍ എയര്‍വേയ്‌സിന്റെ താഇഫ് സര്‍വീസുകള്‍ ജനുവരി 3 മുതൽ പുനരാരംഭിക്കുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ താഇഫ് സര്‍വീസുകള്‍ ജനുവരി 3 മുതൽ പുനരാരംഭിക്കുന്നു. രാവിലെ 7.40 ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന qr 1206 നമ്പര്‍ വിമാനം 10.10 ന് താഇഫിലെത്തും. 11.10 ന് താഇഫില്‍ നിന്നും പുറപ്പെടുന്ന qr 1207 നമ്പര്‍ വിമാനം ഉച്ചക്ക് 1.20 ന് ദോഹയിലെത്തും. റിയാദ്, മദീന, ജിദ്ധ, ദമ്മാം, അല്‍ ഖസീം എന്നിവിടങ്ങളിലേക്ക് നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുള്ളത്.
പ്രതിവാരം ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി മൂന്ന് സർവീസുകളാണ് ഉണ്ടാവുക.