Tuesday, September 27, 2022
HomeGulfഖത്തർ എയർവേയ്‌സിന്റെ ഖാസിമിലേക്കുള്ള സർവീസ് പുനരാരംഭിക്കും

ഖത്തർ എയർവേയ്‌സിന്റെ ഖാസിമിലേക്കുള്ള സർവീസ് പുനരാരംഭിക്കും

ദോഹ:ഖത്തർ എയർവേയ്‌സിന്റെ ഖാസിമിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ആഗസ്ത് 22 മുതലാണ് ആരംഭിക്കുന്നത്. സൗദി അറേബ്യയിലെ അഞ്ചാമത്തെ ലക്ഷ്യസ്ഥാനമാണ് ഖാസിം.

ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റുകളാവും തുടക്കത്തിൽ സർവീസ് നടത്തുക. പിന്നീട് സെപ്റ്റംബർ രണ്ട് മുതൽ ആഴ്ചയിൽ നാല് ഫ്ലൈറ്റുകളായി സർവീസ് വർദ്ധിപ്പിക്കും.

ഖത്തർ എയർവേയ്‌സ് നിലവിൽ സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് പ്രതിവാരം 93 വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇതോടെ സൗദി അറേബ്യയിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ പ്രതിവാര വിമാനങ്ങളുടെ എണ്ണം 101 നോൺ-സ്റ്റോപ്പ് ഫ്‌ളൈറ്റുകളായി വർധിക്കും.

Most Popular