Wednesday, January 26, 2022
HomeGulfമാരിടൈം ഓസ്‌കാര്‍ അവാര്‍ഡ് സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്‌സ്

മാരിടൈം ഓസ്‌കാര്‍ അവാര്‍ഡ് സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തര്‍:  മാരിടൈം ഓസ്‌കാര്‍ അവാര്‍ഡ് സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്‌സ്. 2021ലെ സീട്രേഡ് അവാര്‍ഡുകളില്‍ നിന്നാണ് ഖത്തര്‍ എയര്‍വേയ്സിന് ‘ഇന്‍വെസ്റ്റ്മെന്റ് ഇന്‍ പീപ്പിള്‍’ എന്ന ബഹുമതി ലഭിച്ചത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ അഞ്ചു ലക്ഷത്തിലധികം നാവികരെ സ്വദേശങ്ങളില്‍ എത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സിനു സാധിച്ചിട്ടുണ്ട്. അതേസമയം, ‘മാരിടൈം ഓസ്‌കാര്‍’ എന്നറിയപ്പെടുന്ന സീട്രേഡ് അവാര്‍ഡുകള്‍ ലോകമെമ്പാടുമുള്ള പ്രധാന സമുദ്ര സംഘടനകളെ പ്രതിനിധീകരിക്കുന്ന ഒരു സ്വതന്ത്ര വിദഗ്ധ സമിതിയാണ് നല്‍കുന്നത്.

Most Popular