Friday, August 12, 2022
HomeGulfഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വില്പന ചെയ്തു; ഖത്തറിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി

ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വില്പന ചെയ്തു; ഖത്തറിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി

ദോഹ: ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിറ്റ ഹോട്ടൽ അടച്ചുപൂട്ടി അല്‍-റയ്യാന്‍ മുനിസിപ്പാലിറ്റി. ‘സതോര്‍ അല്‍-ഖസ്സബ്’ റെസ്റ്റോറന്റ് ആണ് ഏഴ് ദിവസത്തേക്ക് അടച്ചത്.

ഭക്ഷണ നിയന്ത്രണം സംബന്ധിച്ച് 1990ലെ 8-ാം നമ്പര്‍ നിയമത്തിന്റെ ലംഘനവും ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരം വില്പന ചെയ്ത സാഹചര്യത്തിലാണ് റസ്റ്റോറന്റ് താല്‍ക്കാലികമായി അടച്ചിടാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചത്.

മുനിസിപ്പാലിറ്റി മന്ത്രാലയം പതിവായി പരിശോധനകള്‍ നടത്തുകയും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. നിയമലംഘകരുടെ പട്ടികയും ശിക്ഷയുടെ കാലാവധിയും അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 1100ല്‍ അധികം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നിയമലംഘനത്തിന്റെ തരത്തെയും തീവ്രതയെയും ആശ്രയിച്ചാണ് എത്ര ദിവസം കടകള്‍ അടച്ചിടണമെന്ന് തീരുമാനിക്കുന്നത്.

Most Popular