ദോഹ: 50-ാംമത് അമീര്‍ കപ്പിന്റെ ഫൈനല്‍ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 18 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 40,000 സീറ്റുകളുള്ള സ്റ്റേഡിയമാണ് ഇത്. ഫിഫ ലോകകപ്പിൽ ഖത്തർ ആതിഥേയത്വം വഹിക്കുക ഈ സ്റ്റേഡിയത്തിൽ വച്ചായിരിക്കും. നിരവധി സുപ്രധാന ടൂര്‍ണമെന്റുകളും മത്സരങ്ങളും ഇവന്റുകളും ഇവിടെവച്ച് സംഘടിപ്പിച്ചിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ നാലാമത്തെയും പതിനൊന്നാമത്തെയും ഇരുപത്തിനാലാമത്തെയും എഡിഷനുകള്‍, 2006 ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ്, 2011 എഎഫ്സി ഏഷ്യന്‍ കപ്പ്, കൂടാതെ ഖത്തറി ഫുട്ബോളിന്റെയും സ്പോര്ട്സിന്റെയും വാര്‍ഷികങ്ങളില്‍ പ്രമുഖമായി തുടരുന്ന മറ്റ് ഇവന്റുകള്‍ എന്നിവയും അതിലുൾപ്പെടും.