Tuesday, October 4, 2022
HomeGulfഫുട്ബോൾ ആരാധകർക്കായി വിവേചനരഹിതമായി ഖത്തറിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ഖത്തർ അമീർ

ഫുട്ബോൾ ആരാധകർക്കായി വിവേചനരഹിതമായി ഖത്തറിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ഖത്തർ അമീർ

ദോഹ: ലോകകപ്പ് ഫുട്ബോളിലേക്ക് വിവേചനരഹിതമായി ആരാധകരെ സ്വാഗതം ചെയ്യുകയാണെന്ന് ഖത്തർ അമീർ. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് ഇന്നലെ നടന്ന 77-ാമത് യുഎൻ ജനറൽ അസംബ്ലിയുടെ (UNGA) ഉദ്ഘാടന സെഷനിൽ പ്രസംഗിക്കുകയായിയുന്നു അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി.

2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തർ ഈ വർഷം നവംബറിൽ ലോകത്തെ സ്വാഗതം ചെയ്യും. ലോകമെമ്പാടുമുള്ള ടീമുകൾക്കും ആരാധകർക്കുമായി ഫുട്ബോളും ലോകകപ്പ് അന്തരീക്ഷവും ആവേശത്തോടെ ആസ്വദിക്കാൻ ഞങ്ങൾ വിവേചനരഹിതമായി വാതിലുകൾ തുറക്കുകയാണ്,” പ്രഭാഷണത്തിൽ അമീർ പറഞ്ഞു.

യുക്രെയിനിനും റഷ്യക്കുമിടയിലുള്ള സംഘര്‍ഷത്തില്‍ സമാധാനപരമായ രീതിയില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും വെടിനിര്‍ത്തലിന് അഭ്യര്‍ഥിക്കുകയാണെന്നും അമീര്‍ വ്യക്തമാക്കി.
ഫലസ്തീന്‍ വിഷയത്തില്‍ ഖത്തറിന്റെ നിലപാടില്‍ മാറ്റമില്ലെന്നും അമീര്‍ വ്യക്തമാക്കി. ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് ഖത്തറിന്റെ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുകയാണെന്നും നീതിക്കായുള്ള അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കൊപ്പമാണ് ഖത്തറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Most Popular