വിദ്യാലയങ്ങളുടെ വാര്‍ഷിക അധ്യയന കലണ്ടറില്‍ ഭേദഗതി വരുത്തി ഖത്തർ. ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബത്തയിന ബിന്ത് അലി അല്‍ ജാബിര്‍ അല്‍ നുഐമിയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.
2021/2022 അധ്യയന വര്‍ഷത്തെ എല്ലാ ഗ്രേഡുകളിലെയും (1 മുതല്‍ 12 വരെ) രണ്ടാം ഘട്ട പരീക്ഷകളുടെ തീയതി 2022 ഓഗസ്റ്റ് 14 മുതല്‍ 18 വരെയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ 2022/2023 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ 2022 ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.