പുകയില ഉല്പന്നങ്ങൾക്കായി ഏറ്റവും കുറവ് തുക ചിലവഴിക്കുന്ന രാജ്യമായി ഖത്തർ

ദോഹ: പുകയില ഉല്പന്നങ്ങൾക്കായി ഏറ്റവും കുറവ് തുക ചിലവഴിക്കുന്ന രാജ്യമായി ഖത്തർ. ഏറ്റവും കുറഞ്ഞ തുക ചിലവഴിക്കുന്ന അറബ് രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തർ ഇടം നേടിയത്. ഫിച്ച് സൊല്യൂഷന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട കണക്കുകളിലാണ് ഖത്തർ സ്ഥാനം നേടിയത്.

ഫിച്ചിന്റെ കണക്കനുസരിച്ച്, 2023-ലെ പുകയില ഉല്‍പന്നങ്ങള്‍ക്കായി ഖത്തറിലെ പ്രതിശീര്‍ഷ ശരാശരി വാര്‍ഷിക ചെലവ് ഏകദേശം 22.6 ഡോളര്‍ ആയിരുന്നു ജോര്‍ദാന്‍ 120.5 ഡോളര്‍, ഈജിപ്ത് 86.7 ഡോളര്‍, സൗദി അറേബ്യ 68.1 ഡോളര്‍, യു.എ.ഇ 43 ഡോളര്‍, കുവൈറ്റ് 31.3 ഡോളര്‍ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്കുകൾ.