Friday, January 28, 2022
HomeGulfകോവിഡ് പ്രതിരോധത്തിൽ മികച്ച 10 രാജ്യങ്ങളിൽ ഇടംപിടിച്ച് ഖത്തർ

കോവിഡ് പ്രതിരോധത്തിൽ മികച്ച 10 രാജ്യങ്ങളിൽ ഇടംപിടിച്ച് ഖത്തർ

ദോഹ. കോവിഡ് പ്രതിരോധത്തിൽ മികച്ച 10 രാജ്യങ്ങളിൽ ഇടംപിടിച്ച് ഖത്തർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സുരക്ഷാ മുന്കരുതലുകളുമാണ് ഖത്തറിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. കോവിഡ് പ്രതിരോധത്തിനായി ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ കാമ്പെയ്ന്‍ പൗരന്മാര്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കുമായി സൗജന്യമായി നടപ്പാക്കിയിരുന്നു.
ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ കവറേജിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളില്‍ ഖത്തര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.ജനസംഖ്യയുടെ 86 ശതമാനത്തിലധികം പേര്‍ക്ക് വാക്സിനേഷന്റെ രണ്ട് ഡോസുകള്‍ ലഭിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 6 മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് വിതരണവും തുടങ്ങിയിട്ടുണ്ട്.

Most Popular