ദോഹ: ഖത്തറില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയും മറ്റു വിവരങ്ങളും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് നിയമലംഘനത്തിന് മൂന്നു വർഷംവരെ തടവും രണ്ടു ലക്ഷം ഖത്തര്‍ റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കും
റോഡില്‍ വെച്ച് മദ്യപിച്ച നിലയില്‍ കണ്ടെത്തുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ ആറ് മാസം തടവും 3000 റിയാല്‍ വരെ പിഴയും ലഭിക്കും. ആരെയെങ്കിലും ശാരീരികമായി ആക്രമിച്ച് ആ വ്യക്തി മരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 15 വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ആക്രമിച്ച് ഗുരുതര പരിക്കുകളുണ്ടെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവോ 15,000 റിയാല്‍ പിഴയോ ആണ് ശിക്ഷ.
ആരുടെതെങ്കിലും നഷ്ടപ്പെട്ട വസ്തുക്കള്‍ കിട്ടിയാല്‍ അത് ഉടമയ്ക്കോ അല്ലെങ്കില്‍ പൊലീസിനോ കൈമാറണം. ഇക്കാര്യം ചെയ്തില്ലെങ്കില്‍ ആ വ്യക്തിയ്ക്ക് ആറുമാസം വരെ തടവും 3000 റിയാലില്‍ പിഴയും ശിക്ഷ വിധിക്കും.
മോഷണക്കേസില്‍ രണ്ടുവര്‍ഷം മുതല്‍ ജീവപര്യന്തം തടവ് വരെയാണ് ശിക്ഷ ലഭിക്കുക.
അക്കൗണ്ടില്‍ മതിയായ പണം ഇല്ലാതെ ചെക്ക് നല്‍കുന്നത് ഖത്തറിലെ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും ലഭിക്കും. കൂടാതെ യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും
രാജ്യത്ത് ലൈസന്‍സില്ലാതെ സാധനങ്ങള്‍ വില്‍ക്കാന്‍ ആളുകളെ അനുവദിക്കില്ല. ഇത് തെരുവ് കച്ചവടക്കാര്‍ക്കും ബാധകമാണ്. ആരെങ്കിലും നിയമം ലംഘിച്ചാല്‍ സാധനങ്ങള്‍ കണ്ടുകെട്ടും.
നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ആരെയും അനുവദിക്കില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ സാധനങ്ങള്‍ കണ്ടുകെട്ടുകയും അവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.
ഖത്തറിൽ ആത്മഹത്യയും ഗൗരവകരമായ കുറ്റകൃത്യമാണ്ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ മൂന്ന് മാസം വരെ തടവും 3000 റിയാല്‍ പിഴയുമാണ് ശിക്ഷ.