ദോഹ: ഖത്തറിന് അണ്ടര്‍ 17 ഏഷ്യാകപ്പ് ഫൈനല്‍ റൗണ്ട് പ്രവേശനം. യോഗ്യത ചാമ്ബ്യന്‍ഷിപ്പിലെ അവസാന മത്സരത്തില്‍ ലബനാനെ ഖത്തര്‍ 4-1ന് തകർത്തു.
കളിയിലെ ആദ്യ ഗോള്‍ കണ്ണൂര്‍ വളപട്ടണം സ്വദേശിയും ആസ്പയര് അക്കാദമി താരവുമായ തഹ്സിന് മുഹമ്മദിന്റെതായിരുന്നു.
ഖത്തർ ദേശീയ കുപ്പായത്തിൽ ഗോൾ കുറിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായി തഹ്സിൻ. മുൻ വാഴ്സിറ്റി താരം ജംഷിദിന്റെയും ഷൈമയുടെയും മകനാണ് തഹ്സിൻ. 2023 മേയ് മാസത്തിലാണ് ഏഷ്യാകപ്പ് പോരാട്ടം.