ദോഹ: ഇത്തികാഫിനായി 183 പള്ളികള്‍ നിശ്ചയിച്ച് ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. ഈ പള്ളികളിൽ മാത്രമേ ഇത്തികാഫ് നടത്താൻ പാടുള്ളു. (ഇത്തികാഫ് നിര്‍വഹിക്കുന്ന വ്യക്തിയുടെ പ്രായം 15 വര്‍ഷത്തില്‍ കുറയാന്‍ പാടില്ല. 15 വയസ്സിന് താഴെയുള്ളവര്‍ക്ക് രക്ഷിതാക്കള്‍ കൂടെ ഉണ്ടായിരിക്കണം. അതേസമയം എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത്തികാഫ് ചെയ്യാന്‍ അനുവാദമില്ല.
റമദാന് മാസത്തില്‍ അവസാന പത്ത് ദിവസം പള്ളികളില്‍ തങ്ങുകയും ഈ ദിവസങ്ങളില്‍ ഇബാദത്ത് (അല്ലാഹുവിനെ ആരാധന) നടത്തുകയും ലൗകിക കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന ഇസ്ലാമിക ആചാരമാണ് ഇതികാഫ്.