ഖത്തർ-ബഹ്‌റൈൻ വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും

ദോഹ: ഖത്തർ-ബഹ്‌റൈൻ വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കും. ബഹ്‌റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായുള്ള നീക്കങ്ങൾ നടന്നുവരികയാണ്.

സൗദി തലസ്ഥാനമായ റിയാദിലെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ഏപ്രിൽ 12 ന് അതാത് വിദേശ പ്രതിനിധികൾ തമ്മിൽ നടന്ന കൂടികാഴ്ചയിലാണ് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ധാരണയായത്.