ഖത്തർ ബലൂൺ ഫെസ്റ്റിവലിന് വൻ ജനപങ്കാളിത്തം

ദോഹ: ഖത്തർ ബലൂൺ ഫെസ്റ്റിവലിന് വൻ ജനപങ്കാളിത്തം. ഭീമാകാരമായ പട്ടങ്ങൾ മേളയെ വർണാഭമാക്കി. ദോഹ ഓൾഡ് പോർട്ടിൽ ആരംഭിച്ച ഖത്തർ ബലൂൺ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പാണിത്. ഖത്തർ ടൂറിസത്തിന്റെ “ഫീൽ വിന്റർ ഇൻ ഖത്തർ” കാമ്പെയ്‌നിന്റെ ഭാഗമാണ് പ്രസ്തുത ഇവന്റ്.

10 ദിവസത്തെ ഫെസ്റ്റിവൽ ജനുവരി 28 ന് സമാപിക്കും. വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് ഇവന്റ്. ഹോട്ട് എയർ ബലൂണുകൾ, നൈറ്റ് ഗ്ലോ, ഭീമാകാരമായ തിളങ്ങുന്ന പട്ടങ്ങൾ എന്നിവയ്‌ക്ക് പുറമെ, വാക്കിംഗ് പരേഡ്, ഹ്യൂമൻ ബലൂൺ ഷോ, മ്യൂസിക്, ക്ലൗൺ ഡ്രംസ് ഷോ എന്നിവയും ഫെസ്റ്റിവലിന്റെ ആകര്ഷണങ്ങളാണ്. ഫെസ്റ്റിവൽ പ്രതിദിനം 4,000 മുതൽ 5,000 വരെ സന്ദർശകരെയാണ് ആകർഷിക്കുന്നത്. ക്രൂയിസ് യാത്രക്കാരുടെ പ്രവേശന, എക്സിറ്റ് പോയിന്റായ ഗ്രാൻഡ് ക്രൂയിസ് ടെർമിനലിന് മുന്നിലാണ് ഓൾഡ് ദോഹ പോർട്ട് എന്നതിനാൽ, പ്രദേശവാസികൾക്ക് പുറമെ, ക്രൂയിസ് യാത്രക്കാർക്കും ഫെസ്റ്റിവലിന് സാക്ഷ്യം വഹിക്കാനും പങ്കെടുക്കാനും കഴിയും

ഡിജെ മ്യൂസിക്, മാജിക് ആൻഡ് ബബിൾ ഷോ, കാർണിവൽ ഗെയിമുകൾ, ബ്രോഡ്‌വേ മെഡ്‌ലി മ്യൂസിക്കൽ ലൈവ് ഷോ എന്നിവയും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന അന്തർദേശീയവും പ്രാദേശികവുമായ ഭക്ഷണവിഭവങ്ങളുള്ള ഫുഡ് കിയോസ്‌കുകളും സ്ഥലത്തുണ്ട്.

അതേസമയം, ഹോട്ട് എയർ ബലൂൺ സവാരി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് 499 QR കിഴിവോടെ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റായ qatarballoonfestival.com വഴിയോ ഫെസ്റ്റിവലിന്റെ എക്‌സ്‌ക്ലൂസീവ് പങ്കാളിയായ asfary.com വഴിയോ ബുക്ക് ചെയ്യാൻ കഴിയും.