Tuesday, August 9, 2022
HomeGulfഖത്തറിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം നവംബര്‍ 15 മുതല്‍

ഖത്തറിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം നവംബര്‍ 15 മുതല്‍

ദോഹ: ഖത്തറിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം നവംബര്‍ 15 മുതല്‍. മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ സ്ഥിരീകരിക്കുന്ന പുനരുപയോഗത്തിന് കഴിയുന്ന പ്ലാസ്റ്റിക് ബാഗുകള്‍, ബയോഡീഗ്രേഡബിള്‍ ബാഗുകള്‍, പേപ്പര്‍ അല്ലെങ്കില്‍ ‘നെയ്ത’ തുണികൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍, മറ്റ് ജൈവ ഉല്‍പന്നങ്ങള്‍ കൊണ്ടുണ്ടാക്കിയ ബാഗുകള്‍ എന്നിവ പകരമായി ഉപയോഗിക്കാം.

ഖത്തറിലെ സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പാക്കേജിംഗിനായി ഉപയോഗിക്കുന്നതും, വിതരണം ചെയ്യുന്നതും കൊണ്ടുനടക്കുന്നതും നിരോധിക്കും.

Most Popular