പ്രവാസികള്‍ക്കുള്ള ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തര്‍.
ഇന്റര്‍നാഷന്‍സ് എക്സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് 2022-ലാണ് ഖത്തര്‍ ഈ നേട്ടം കരസ്ഥമാക്കിയത്.
പ്രവാസികള്‍ക്കുള്ള ഏറ്റവും മികച്ച സ്ഥലമായി ഖത്തര്‍ 26-ാം സ്ഥാനവും പ്രവാസി വനിതകള്‍ക്കായുള്ള മികച്ച ജീവിത നിലവാരത്തില്‍ ലോകത്ത് എട്ടാം സ്ഥാനവും ഖത്തര്‍ സ്വന്തമാക്കിയത്.
ഡിജിറ്റല്‍ ലൈഫ് വിഭാഗത്തില്‍ ഖത്തര്‍ 17ാം സ്ഥാനത്തും അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ 10ാം സ്ഥാനവും പാര്‍പ്പിടത്തില്‍ 24മതും ഭാഷ വിഭാഗത്തില്‍ 4മതും സ്ഥാനത്താണ് ഖത്തര്‍.