Wednesday, January 19, 2022
HomeGulfഖത്തറിൽ ബൂസ്​റ്റര്‍ ഡോസ് വിതരണം ​ 70,000 കടന്നു

ഖത്തറിൽ ബൂസ്​റ്റര്‍ ഡോസ് വിതരണം ​ 70,000 കടന്നു

ദോ​ഹ: ഖ​ത്ത​റി​ല്‍ ഇ​തി​ന​കം 70,000 ബൂസ്റ്റർ ഡോ​സ്​ വി​ത​ര​ണം ചെ​യ്​​ത​താ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ര്‍ 15ന്​ ​ആ​രം​ഭി​ച്ച ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ വി​ത​ര​ണം, ന​വം​ബ​ര്‍ ര​ണ്ടാം വാ​ര​മാ​ണ്​ എല്ലാവർക്കുമായി വിതരണം ചെയ്തുതുടങ്ങിയത് . ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ സാ​ര​മാ​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. കോ​വി​ഡ് വാ​ക്സി​ന്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ച്ച​ത് കാ​ര​ണം ആ​രും ഇ​തു​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യോ ആ​ര്‍​ക്കും ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യോ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ഹ​മ​ദ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഡോ. ​യൂ​സു​ഫ് അ​ല്‍ മ​സ്​​ല​മാ​നി പ​റ​ഞ്ഞു.

വാ​ക്സി​ന്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളെ ഡോ. ​അ​ല്‍ മ​സ്​​ല​മാ​നി ത​ള്ളി​ക്ക​ള​ഞ്ഞു. രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് മു​ത​ല്‍ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളെ​ല്ലാം വ​ള​രെ സു​താ​ര്യ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളെ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഖ​ത്ത​ര്‍ ടി.​വി​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഡോ. ​മ​സ്​​ല​മാ​നി വ്യ​ക്ത​മാ​ക്കി. ര​ണ്ടാം ഡോ​സ്​ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ ആ​റു മാ​സം ക​ഴി​യു​ന്ന​തോ​ടെ വാ​ക്സി​ന്‍ വ​ഴി ല​ഭി​ച്ച ആ​ന്‍​റി​ബോ​ഡി​ക​ളി​ല്‍ കു​റ​വ് വ​രു​ന്ന​താ​യി ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ളു​ണ്ട്. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും രോ​ഗം വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍, വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​ര്‍​ക്ക് വ​രു​ന്ന​തു പോ​ലെ സം​ഭ​വി​ച്ചി​ട്ടി​ല്ല. യോ​ഗ്യ​രാ​യ എ​ല്ലാ​വ​രും ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ട് വ​ര​ണം -​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ത്തിെന്‍റ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഹാ​മാ​രി​യു​ടെ മൂ​ന്നാം ത​രം​ഗ​വും നാ​ലാം ത​രം​ഗ​വും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കെ, ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കാ​തെ ഖ​ത്ത​റി​ന് പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്നും ഡോ. ​മ​സ്​​ല​മാ​നി വ്യ​ക്ത​മാ​ക്കി. വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് യാ​ത്ര വി​ല​ക്കു​ന്നി​ല്ല, എ​ന്നാ​ല്‍, ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ച്ച്‌ യാ​ത്ര ചെ​യ്യു​ന്ന​താ​യി​രി​ക്കും അ​ഭി​കാ​മ്യം -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Most Popular