ഖത്തറിൽ ക്യാൻസർ സ്‌ക്രീനിംഗ് നടത്തുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ്

ദോഹ: ഖത്തറിൽ ക്യാൻസർ സ്‌ക്രീനിംഗ് നടത്തുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ്. പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (പിഎച്ച്സിസി) നേതൃത്വത്തിലുള്ള ഖത്തറിന്റെ ദേശീയ സ്തന, കുടൽ കാൻസർ സ്‌ക്രീനിംഗ് പ്രോഗ്രാമായ ‘സ്‌ക്രീൻ ഫോർ ലൈഫ്’ 2022-ൽ 13,753 പേർ സ്ക്രീനിംഗ് നടത്തി. ഇവരിൽ 5,838 പേർ സൗജന്യമായി കുടൽ കാൻസറിന് പരിശോധന നടത്തി, 7,918 പേർ സ്തനാർബുദത്തിനുള്ള മാമോഗ്രാം ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തി. . രാജ്യത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ക്യാൻസറുകളാണ് കുടൽ, സ്തനാർബുദ ക്യാൻസർ എന്നിവ. ഖത്തറിൽ ഇപ്പോൾ സ്‌തനാർബുദ സ്‌ക്രീനിംഗ് നിരക്ക് 52 ശതമാനവും കുടൽ കാൻസർ സ്‌ക്രീനിംഗ് 49 ശതമാനവും ആണെന്ന് പ്രസിദ്ധീകരിച്ച ഡാറ്റ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
.
അല്‍ വക്ര, ലീബൈബ്, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്ററുകളിലോ അല്ലെങ്കില്‍ സ്‌ക്രീന്‍ ഫോര്‍ ലൈഫ് മൊബൈല്‍ യൂണിറ്റ് വഴിയോയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. മിക്ക കാന്‍സറുകളും തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ഭേദമാക്കാമെന്നതിനാല്‍ ഇത്തരം സ്‌ക്രീനിംഗ് വളരെ പ്രധാനമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സ്തനാർബുദത്തിന്റെ അതിജീവന നിരക്ക് പ്രാരംഭഘട്ടത്തിൽ ഏകദേശം നൂറു ശതമാനവും കുടൽ ക്യാൻസറിന്റെ അതിജീവന നിരക്ക് 90% ആണ്.