ബാങ്കിന്റെ പേരും ലോഗോയും ഉപയോഗിച്ച് പണം തട്ടാൻ ശ്രമം; ജാഗ്രത വേണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്

ദോഹ: ബാങ്കിന്റെ പേരും ലോഗോയും ഉപയോഗിച്ച് പണം തട്ടാൻ ശ്രമം നടക്കുന്നതായി ഖത്തർ സെൻട്രൽ ബാങ്ക്. ഇടപാടുകാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങൾ ബാങ്കിന്റെ ഔദ്യോഗിക ചാനലുകളിൽ നിന്ന് മാത്രം വിവരങ്ങളും ഡാറ്റയും ശേഖരിക്കണം.

ഖത്തർ സെൻട്രൽ ബാങ്കിന്റെ പേരും ചിഹ്നവും, പൊതുജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനും മനഃപൂർവം ഉപയോഗിച്ചിരുന്ന സമീപകാല സംഭവങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ജാഗ്രത പാലിക്കണമെന്ന് ബാങ്ക് തങ്ങളുടെ ഇടപാടുകാരോട് ഔദ്യോഗിക ചാനലുകൾ വഴി അറിയിച്ചത്.