Tuesday, September 27, 2022
HomeGulfസാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകാൻ ഒരുങ്ങി ഖത്തർ ചേംബർ

സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകാൻ ഒരുങ്ങി ഖത്തർ ചേംബർ

ദോഹ: സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകാൻ ഒരുങ്ങി ഖത്തർ ചേംബർ. ലക്ഷക്കണക്കിന് സന്ദർശകരും ആരാധകരും ഖത്തറിലേക്ക് വരുന്നതിന്റെ മുന്നോടിയായിട്ടാണ് പുതിയ തീരുമാനം. മാർഗനിർദേശങ്ങൾ ഖത്തറിന്റെ ആകർഷകമായ നിക്ഷേപ അന്തരീക്ഷത്തെ ഉയർത്തിക്കാട്ടുകയും ഒരു അന്താരാഷ്ട്ര ബിസിനസ്, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുകായും ചെയ്യുമെന്ന് ഖത്തർ ചേംബർ ജനറൽ മാനേജർ സാലിഹ് ബിൻ ഹമദ് അൽ ഷർഖി ചൂണ്ടിക്കാട്ടി.

ഖത്തറിന്റെ വിവിധ മേഖലകളിലെ വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങളെ സഹായിക്കുകയും ഖത്തർ സാക്ഷ്യം വഹിച്ച സമഗ്രമായ മാറ്റങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്യുകയാണ് മാർഗനിർദേശങ്ങൾ കൊണ്ടുവരുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്.

അറബിയിലും ഇംഗ്ലീഷിലുമായിരിക്കും മാർഗനിർദേശം പുറത്തിറക്കുക. കൂടാതെ മന്ത്രാലയങ്ങൾ, എംബസികൾ, ഖത്തറിലേക്കുള്ള നയതന്ത്ര ദൗത്യങ്ങൾ, ഖത്തറിന്റെ പുറത്തുള്ള ഖത്തർ എംബസികൾ, പ്രാദേശിക, അന്തർദേശീയ മേളകൾ, ഫോറങ്ങൾ എന്നിവിടങ്ങളിൽ മാർഗനിർദേശം വിതരണവും ചെയ്യും.

 

Most Popular