Sunday, January 23, 2022
HomeGulfപെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റീവ് ഹോം കെയറിന് റൈറ്റ്സ് ഖത്തർ ചാപ്റ്റർ പുതിയ വാഹനം നൽകി

പെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റീവ് ഹോം കെയറിന് റൈറ്റ്സ് ഖത്തർ ചാപ്റ്റർ പുതിയ വാഹനം നൽകി

ദോഹ :സാന്ത്വന പരിചരണ രംഗത്ത് സേവനനിരതമായ നാലുവർഷങ്ങൾ പിന്നിട്ട പെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻറ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഹോം കെയർ സെക്കന്റ് യൂണിറ്റിന് റൈറ്റ്സ് ഖത്തർ ചാപ്റ്റർ നൽകുന്ന പുതിയ വാഹനത്തിന്റെ സമർപ്പണം റൈറ്റ്സ് പ്രസിഡന്റ് കെ.മൊയ്തുവിന് താക്കോൽ കൈമാറി ശ്രീ. അശ്രഫ് ഉളിയത്തേൽ നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ.കെ.സുബൈർ ഉൽഘാടനം ചെയ്ത പരിപാടിയിൽ ഷാനവാസ് തറയിൽ, വി.ആർ.മുഹമ്മദ്, അശ്രഫ് മഠത്തിൽ, സി.ഇബ്രാഹിംകുട്ടി മാസ്റ്റർ, ഹസനുൽ ബന്ന, ഖദീജാ മൂത്തേടത്ത്, ദിനേശ് വന്നേരി, ഫെമിന സിദ്ദീഖ് സംസാരിച്ചു. റൈറ്റ്സ് ഖത്തർ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ്‌ വകയിൽ,റൈറ്റ്സ് ഭാരവാഹികളായ കെ.അഹമ്മു, ഹസീന റകീബ്, എം.സാജിദ, റൈറ്റ്സ് വളണ്ടിയർ വിംഗ് അംഗങ്ങൾ പങ്കെടുത്തു.

Most Popular