Friday, July 1, 2022
HomeGulfഖത്തറിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് പോകുന്നവരും ശ്രദ്ധിക്കുക: പുതിയ നിർദേശവുമായി സിവിൽ ഏവിയേഷന്‍ അതോറിറ്റി.

ഖത്തറിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് പോകുന്നവരും ശ്രദ്ധിക്കുക: പുതിയ നിർദേശവുമായി സിവിൽ ഏവിയേഷന്‍ അതോറിറ്റി.

ദോഹ: ഖത്തറിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് പോകുന്നവർക്കുമുള്ള പുതിയ നിർദേശങ്ങൾ പുറത്തിറക്കി സിവിൽ ഏവിയേഷന്‍ അതോറിറ്റി. പുതിയ നിർദേശമനുസരിച്ച് 50,000 റിയാലോ അതില്‍ കൂടുതലോ മൂല്യമുള്ള നാണയങ്ങളോ, വിലപ്പിടിപ്പുള്ള ലോഹങ്ങളോ, സാധങ്ങളോ കൈവശം ഉള്ളവര്‍ കസ്റ്റംസ് ഡിക്ലറേഷന്‍ സമർപ്പിക്കണം.

ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കുമാണ് ക്യു.സി.എ.ഐ സര്‍ക്കുലറിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാതിരിക്കുന്നതും കസ്റ്റംസ് അധികാരികള്‍ക്ക് തെറ്റായ ഡിക്ലറേഷന്‍ നല്‍കുന്നതും ഗുരുതരമായ കുറ്റമായി പരിഗണിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Most Popular