Tuesday, August 9, 2022
HomeGulfഖത്തറിൽ ക്ലിനിക്കുകളിലേക്കുള്ള അപ്പോയിന്മെന്റുകൾ ഇനി വളരെ വേഗത്തിൽ

ഖത്തറിൽ ക്ലിനിക്കുകളിലേക്കുള്ള അപ്പോയിന്മെന്റുകൾ ഇനി വളരെ വേഗത്തിൽ

ദോഹ:ഖത്തറിൽ ക്ലിനിക്കുകളിലേക്കുള്ള അപ്പോയിന്മെന്റുകൾ ഇനി വളരെ വേഗത്തിൽ. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ (പി.എച്ച്.സി.സി.) ‘നാര്‍’ആകം’ ആപ്പ് നിരവധി ക്ലിനിക്കുകളുമായി ബന്ധിപ്പിച്ചതായി പി.എച്ച്.സി.സി. വ്യക്തമാക്കി.

ആരോഗ്യ ഉപദേശങ്ങള്‍, കുടുംബ ഡോക്ടര്‍, പുകവലി നിര്‍ത്തല്‍, വിദ്യാര്‍ത്ഥികളുടെ ആരോഗ്യം വിലയിരുത്തല്‍, ഭക്ഷണക്രമം, ശിശു പരിപാലനം, കൊവിഡ്-19 വാക്സിന്‍ ക്ലിനിക്കുകള്‍ എന്നിവയ്ക്കായി രോഗികള്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ നാര്‍’അകം വഴി ഇനി അപ്പോയിന്റ്മെന്റ് നിശ്ചയിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാം.

അപ്പോയിന്റ്മെന്റിനായി തിരഞ്ഞെടുത്ത മൂന്ന് തീയതികളില്‍ നിന്നും സമയങ്ങളില്‍ നിന്നും രോഗിക്ക് സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം, തുടര്‍ന്ന് ഒരു റഫറന്‍സ് നമ്പറുള്ള ഒരു സ്ഥിരീകരണ സന്ദേശവും മൊബൈലില്‍ ലഭിക്കും. അപ്പോയ്ന്റ്‌മെന്റ് വിലയിരുത്തിയ ശേഷം ഹെല്‍ത്ത് സെന്ററിലെ റിസപ്ഷന്‍ സ്റ്റാഫ് സമയവും തീയതിയും സ്ഥിരീകരിക്കുന്നതിനായി രോഗിയെ വിളിക്കും. തുടര്‍ന്ന് ഒരു റഫറന്‍സ് നമ്പറുള്ള ഒരു സ്ഥിരീകരണ SMS ലഭിക്കും.

തുടര്‍ന്ന സമര്‍പ്പിച്ച അഭ്യര്‍ത്ഥന സ്റ്റാപ് പരിശോധിക്കും. തുടര്‍ന്ന് അപ്പോയിന്റ്‌മെന്റിനുള്ള തീയതിയും സമയവും സ്ഥിരീകരിക്കാന്‍ രോഗിയെ വിളിക്കും. സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, അവര്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുകയും രോഗിക്ക് അപ്പോയിന്റ്‌മെന്റിനായി ഒരു സ്ഥിരീകരണ സന്ദേശം അയക്കുകയും ചെയ്യും.

Most Popular