ദോഹ: കോവിഡ് -19 നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി ഖത്തര്‍ .പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ കോവിഡ് -19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് കാബിനറ്റ് പരിശോധിച്ചു. ഇതനുസരിച്ച് എല്ലാ പൗരന്മാരും താമസക്കാരും സന്ദർശകരും ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ ആയിരിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴികെയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി.