ഖത്തറിൽ ഇന്ന് 903 പേർക്ക് കോവിഡ്, 746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ദോഹ: ഖത്തറിൽ ഇന്ന് 903 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,314 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,29853 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 14,206 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത് 44 പേരാണ്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6276 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.