Wednesday, May 18, 2022
HomeGulfഖത്തറിൽ 24 മണിക്കൂറിനിടെ 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറിൽ 24 മണിക്കൂറിനിടെ 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദോഹ:ഖത്തറിൽ 24 മണിക്കൂറിനിടെ 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 115 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 360,177 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 25 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്. രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് രണ്ട് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്.

Most Popular