ദോഹ: ഖത്തറിൽ 24 മണിക്കൂറിനിടെ 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 45 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 139 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്.
ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 363,061 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 30 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5859 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.