Saturday, August 20, 2022
HomeGulfഖത്തറിൽ കോവിഡ് കേസുകൾ വർധിക്കുന്നു: ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വർധിച്ചെന്ന് അധികൃതർ

ഖത്തറിൽ കോവിഡ് കേസുകൾ വർധിക്കുന്നു: ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വർധിച്ചെന്ന് അധികൃതർ

ദോഹ:ഖത്തറിൽ കോവിഡ് കേസുകൾ വര്ധിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതായി അധികൃതർ വ്യക്തമാക്കി.

പ്രതിദിന കോവിഡ് കേസുകളിലെ വർധനയും ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണവും കൂടിയതാണു കോവിഡ് മുൻകരുതൽ കർശനമാക്കാൻ കാരണമെന്ന് വാക്‌സിനേഷൻ മേധാവി ഡോ.സോഹ അൽ ബയാത് വ്യക്തമാക്കി.

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 86 പേരാണ് ആശുപത്രി ചികിത്സയിലുള്ളത്. ഇവരിൽ 22 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ്. 5,180 പേരാണ് നിലവിൽ കോവിഡ് പോസിറ്റീവായി കഴിയുന്നത്. ഇന്നലെ 680 പേർക്കു കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഇന്നലെ മുതൽ മാസ്‌ക് നിർബന്ധമാക്കി. ഈദ് ആഘോഷത്തിനിടയിലും സാമൂഹിക അകലം ഉൾപ്പെടെ മുൻകരുതൽ സ്വീകരിക്കണമെന്നും ഡോ.സോഹ ഓർമപ്പെടുത്തി.

 

Most Popular