Friday, January 28, 2022
HomeGulfഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 3487 കോവിഡ് കേസുകള്‍

ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 3487 കോവിഡ് കേസുകള്‍

ദോഹ : ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 3487 കോവിഡ് കേസുകള്‍. കോവിഡ് വ്യാപനം തുടരുന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ നടന്ന 36238 പരിശോധനകളില്‍ 3487 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് ഇതിലധികവും എന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 18791 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 53 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ 7 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 532 പേര്‍ ആശുപത്രിയിലും 48 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Most Popular