ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 183 പുതിയ കൊറോണ വൈറസ് കേസുകളാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്തത്. 200 പേർ രോഗമുക്തി നേടി. ഇതോടെ ഖത്തറിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 228,740 ആയി പൊതുജനാരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
183 പുതിയ കേസുകളിൽ 118 എണ്ണവും സമ്പർക്ക രോഗികളും 65 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് ലക്ഷണങ്ങളിൽ ബുദ്ധിമുട്ടുന്നവർ ഉടൻ തന്നെ 16000 ഹെൽപ്പ് ലൈനിൽ ബന്ധപ്പെടണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു.