ഖത്തറിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

qatar covid

ദോഹ: ഖത്തറിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയിലെ പ്രതിദിന ശരാശരി രോഗികളുടെ എണ്ണം 446 ആണ്‌. ഇവരിൽ 34 പേർ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. കോവിഡ് മരണങ്ങളൊന്നും ഇത്തവണയും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസകരമാണ്.

ഒക്ടോബർ 24 മുതല്‍ 30 വരെയുള്ള കൊവിഡ് കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.

സമ്പർക്കം മൂലമുള്ള പ്രതിദിന ശരാശരി കേസുകള്‍ 412 ആണ്. നിലവില്‍ 1,868 ആക്റ്റീവ് കേസുകളാണ് ഉള്ളത്. രാജ്യത്ത് ആശുപത്രി ചികിത്സയിലുള്ള രോഗികളുടെ എണ്ണം 66 ആണ്. രണ്ട് പേരാണ് ഐ.സി.യുവില്‍ ചികിത്സയിൽ ഉള്ളത്. അതേസമയം, രോഗമുക്തി നേടുന്നവരുടെ പ്രതിദിന ശരാശരി 460 ആയി കുറഞ്ഞു.