ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 723 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് 504 പേരേയും , സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 210 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 9 പേരെയുമാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.