ദോഹ: ഖത്തറിൽ മാസ്ക് ധരിക്കാത്തത് ഉൾപ്പടെയുള്ള നിയമ ലംഘനങ്ങൾക്ക് അറസ്റ്റിയത് 300 പേർ. മാസ്ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 291 പേരെയും ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒന്‍പത് പേരും പിടിയിലായി. രാജ്യത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും പൗരന്മാരും താമസക്കാരും പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ തക്കതായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അറസ്റ്റിലായവരെ തുടർ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.