Friday, August 12, 2022
HomeGulfകോവിഡ് നിയമലംഘനം; ഖത്തറില്‍ 851 പേര്‍ അറസ്റ്റില്‍

കോവിഡ് നിയമലംഘനം; ഖത്തറില്‍ 851 പേര്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ കൊവിഡ് നിയമലംഘനം നടത്തിയ 851 പേര്‍ അറസ്റ്റില്‍. മാസ്‌ക് ധരിക്കാത്തതിന് 837 പേരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 14 പേരെയും അറസ്റ്റ് ചെയ്തു.

ഇവരെ തുടര്‍ നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.

ഖത്തറില്‍ നിലവില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആരോഗ്യ കേന്ദ്രങ്ങള്‍, ജോലിസ്ഥലം, പൊതുഗതാഗതം, മസ്ജിദുകള്‍, ജിമ്മുകള്‍, മാളുകള്‍, കടകള്‍, സിനിമാശാലകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. 2022 ജൂലൈ 7 മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വന്നത്.

 

Most Popular