Friday, October 7, 2022
HomeGulfഖത്തറില്‍ ഇന്ന് 221 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 29 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍

ഖത്തറില്‍ ഇന്ന് 221 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 29 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍

ദോഹ: ഖത്തറില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 228 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 136,741 ആയി. രാജ്യത്തെ ആകെ കോവിഡ കേസുകളുടെ എണ്ണം 139,477 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 239 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,497 പേരാണ്. ഇതില്‍ 268 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇനി തീവ്രപരിചരണത്തിലുള്ളത് 29 പേരാണ്.

Most Popular