Monday, December 5, 2022
HomeGulfഖത്തറിലെ കോവിഡ് അപ്ഡേറ്റുകൾ അറിയാം

ഖത്തറിലെ കോവിഡ് അപ്ഡേറ്റുകൾ അറിയാം

ദോഹ:ഖത്തറില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തിയതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. നവംബർ ഏഴ് മുതല്‍ 13 വരെയുള്ള കൊവിഡ് കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.

കൊവിഡ് മൂലം മരണങ്ങൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയിലെ പ്രതിദിന ശരാശരി രോഗികളുടെ എണ്ണം 328 ആണ്‌. മരണസംഖ്യ 684 ആണ്.

രാജ്യത്ത് ആശുപത്രി ചികിത്സയിലുള്ള രോഗികളുടെ എണ്ണം 63 ആണ്. ഒരാളാണ് ഐ.സി.യുവില്‍ ചികിത്സയിൽ ഉള്ളത്.

Most Popular