Thursday, May 19, 2022
HomeGulfഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 4740 ഡോസ് വാക്‌സിനുകള്‍

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 4740 ഡോസ് വാക്‌സിനുകള്‍

ദോഹ: ഖത്തറില്‍ ഇന്നലെ 776 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 654 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 122 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.

കഴിഞ്ഞ മണിക്കൂറുകളിൽ 1523 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 33,6780 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 10,708 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ മരണനിരക്ക് 653 ആയി തുടരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത് 44 പേരാണ്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4740 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular