ഖത്തർ സംസ്കൃതിയുടെ വക്ര യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നാനൂറോളം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി. സൗജന്യ വൈദ്യ പരിശോധന, ഇസിജി, രക്തപരിശോധന, മരുന്നുകൾ ഉൾപ്പടെ നിരവധി സേവനങ്ങൾ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സൗജ്യന്യമായി നൽകി.
ഐസിബിഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ ക്യാബ് ഉദ്ഘാടനം ചെയ്തു. വക്ര യൂണിറ്റ് പ്രസിഡണ്ട് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ കാവിൽ, കേന്ദ്ര കമ്മറ്റി അംഗം ഇ എം സുധീർ, ഏഷ്യൻ മെഡിക്കൽ സെന്റർ മാനേജർ റിനു ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ചാക്കോ ജോസഫ് സ്വാഗതവും സുധീർ ബാബു നന്ദിയും പറഞ്ഞു.