ദോഹ: ആഭരണപെട്ടിക്കുള്ളിൽ വച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി ഖത്തർ കസ്റ്റംസ്. എയര്‍ കാര്‍ഗോ ആന്‍ഡ് എയര്‍പോര്‍ട്ട് കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെ തപാല്‍ കണ്‍സൈമെന്റ് വിഭാഗമാണ് മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചത്.
887 ഗുളികകളാണ് കണ്ടെത്തിയത്. കുറ്റവാളിയെ ഉടന്‍ തന്നെ നിയമനടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്തു.
ഏതാനും ദിവസം മുമ്പ് നിരോധിത ഗുളികകള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതും കസ്റ്റംസ് പിടികൂടിയിരുന്നു.