ലിറിക്ക ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ്

ദോഹ: ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. യാത്രക്കാരന്റെ ബാഗ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് നിരോധിത വസ്തുവായ ലിറിക്ക ഗുളികകൾ കണ്ടെത്തിയത്. പരിശോധനയിൽ 7,000 ലിറിക്ക ഗുളികകൾ കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി. പിടിച്ചവയുടെ ഫോട്ടോ അധികൃതർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. വിവിധ തരത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമവും ഖത്തറിലെ അധികാരികൾ അടുത്തിടെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം അബു സംര തുറമുഖത്ത് കാറിന്റെ ഭാഗങ്ങൾക്കുള്ളിൽ ഒളിപ്പിച്ച കള്ളക്കടത്ത് ശ്രമം അധികൃതർ പരാജയപ്പെടുത്തിയിരുന്നു.